Skip to main content
Table
Lantern

✦ Sensorium 26

സമസ്ത:
സമഗ്രതയുടെ
സഞ്ചാരം

സ്റ്റുഡന്റ്സ് ഇസ്‌ലാമിക് സെൻസോറിയം

Masjid
Flag

JUNE

11 & 12

2026

VENUE

THRISSUR

Kerala

About Sensorium

About

അറിവിന്റെ ആത്മാവിൽ നിന്ന്
ഉമ്മത്തിന്റെ സഞ്ചാരത്തിലേക്ക്

മാറുന്ന കാലത്തെയും സാമൂഹിക പശ്ചാത്തലങ്ങളെയും പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ട് മനുഷ്യരോട് സംവദിക്കുന്ന ജീവിത സംഹിതയാണ് ഇസ്ലാം. ഈ സവിശേഷമായ സ്വഭാവമാണ് കാലങ്ങളും ദേശങ്ങളും കടന്ന മതത്തെ അതിന്റെ തനതായ സ്വഭാവത്തിൽ നിലനിർത്തുന്നത്. അത് കൊണ്ട് തന്നെ ഇസ്ലാം ഒരു നിർദ്ദിഷ്ട കാലഘട്ടത്തിലോ ഭൂപ്രദേശത്തോ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു വ്യവസ്ഥയല്ല. വ്യത്യസ്ത സാഹചര്യങ്ങളോട് ചേർന്ന് സ്വീകരിക്കേണ്ട സമീപന രീതികളിലെ വ്യക്തത തികച്ചും വൈജ്ഞാനികമായ പ്രക്രിയ ആകയാൽ പണ്ഡിതന്മാരിലൂടെ തന്നെയാകണം മതത്തിന്റെ അന്ത സത്ത കൈമാറ്റം ചെയ്യപ്പെടേണ്ടത്.

✦ Program Details ✦

Program Schedule

Two days of knowledge, scholarship and spiritual learning

June 11, 202601
6:00 AM
Dars

സൂറത്തുൽ കൗസർ: അമാനുഷികതയുടെ പ്രകടഭാവം

ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരി

June 11, 202602
7:00 AM
Talk

ഉലമ നേതൃത്വം: സമഗ്രമായ ചലനാത്മകത

എൻ എം സാദിഖ് സഖാഫി പെരിന്താറ്റിരി

June 11, 202603
8:30 AM
Dars

ജ്ഞാനം ശ്രമസാഫല്യമാണ്

ഉസ്താദ് താഴപ്ര മുഹ്‌യുദ്ദീൻ കുട്ടി മുസ്‌ലിയാർ

June 11, 202604
10:00 AM
Talk

ഗ്രന്ഥങ്ങൾക്കൊപ്പം, മുഴു സമയവും

മുഹമ്മദ് അനസ് അമാനി

June 11, 202605
11:00 AM
Discussion

പാരമ്പര്യത്തിന്റെ ഉൾക്കാമ്പുകൾ

ഉസ്താദ് പി എസ് കെ മൊയ്തു ബാഖവി മാടവന

June 11, 202606
12:00 PM
Talk

വിജ്ഞാന വിനയത്തിന്റെ പണ്ഡിത മുദ്രകൾ

ഉസ്താദ് അലവി സഖാഫി കൊളത്തൂർ

June 11, 202607
2:00 PM
Discussion

ബൗദ്ധിക ആഗോളീകരണ കാലത്തെ പ്രത്യയശാസ്ത്ര പ്രയോഗക്ഷമത

ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി

June 11, 202608
3:00 PM
Talk

കാലാനുസൃത നവോത്ഥാനത്തിന്റെ ഉലമാ രീതിശാസ്ത്രം

ഉസ്താദ് അബ്ദുന്നാസിർ അഹ്സനി ഒളവട്ടൂർ

June 11, 202609
4:30 PM
Dars

ജ്ഞാനപഥത്തിലെ വഴികാട്ടികൾ

ഉസ്താദ് ഫള്ലുറഹ്‌മാൻ അഹ്സനി

June 11, 202610
8:30 PM
Dars

ഫത്ഹുൽ മുഈൻ: അക്ഷരങ്ങളുടെ ആശയ ഗാംഭീര്യം

ഉസ്താദ് അബ്ദുള്ള അഹ്സനി ചെങ്ങാനി

June 12, 202611
6:45 AM
Dars

ജ്ഞാനപൈതൃകത്തിന്റെ ദാർശനികത

ഉസ്താദ് മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ

June 12, 202612
7:45 AM
Talk

ആധുനിക രചനകൾ: രീതിശാസ്ത്രം, പരിണാമം

ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

June 12, 202613
9:15 AM
Discussion

മഖ്ദൂമി സരണി: അറിവന്വേഷണത്തിന്റെ സമഗ്രഭാവങ്ങൾ

ഉസ്താദ് ഐ എം കെ ഫൈസി

June 12, 202614
10:15 AM
Opening

സമസ്ത: തിരുനബി ദർശനത്തിന്റെ ജ്ഞാനപ്രകർശം

ഉസ്താദ് അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ

June 12, 202615
2:00 PM
Talk

കർമശാസ്ത്രത്തിന്റെ കാലിക പ്രായോഗികത

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല

June 12, 202616
4:00 PM
Dars

ആന്തരിക യാഥാർത്ഥ്യങ്ങളുടെ ജ്ഞാനവഴി

ഉസ്താദ് പേരോട് അബ്ദുറഹ്‌മാൻ സഖാഫി

June 12, 202617
5:00 PM
Discussion

കോടതി വ്യവഹാരങ്ങളിലെ കർമശാസ്ത്ര പ്രയോഗക്ഷമത

ഉസ്താദ് അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട്

June 12, 202618
7:00 PM
Talk

സാമൂഹ്യ ഇടപെടലുകളുടെ പണ്ഡിത മാതൃകകൾ

ഉസ്താദ് സി മുഹമ്മദ് ഫൈസി

✦ The Knowledge

ജ്ഞാന കേന്ദ്രീകൃത സമൂഹത്തിലാണ് മതം തനിമയോടെ പൂർണാർഥത്തിൽ ജ്വലിച്ച് നിൽക്കുക. തിരുനബിയുടെ(സ്വ) കാലം മുതൽ അതീവ ജാഗ്രതയോടെ പണ്ഡിതലോകം ആശയത്തെ കാത്തുസൂക്ഷിച്ചതിന്റെ ഫലമാണ് കാലങ്ങൾക്കിപ്പുറം പല ദേശങ്ങളിൽ ഇസ്‌ലാം നിറഞ്ഞു നിൽക്കുന്നത്.

മനുഷ്യ ജീവിതത്തിൽ അഭിമുഖീകരിക്കാൻ സാധ്യതയുള്ള സർവ്വ മേഖലകളിലും മധ്യമനിലപാടിന്റെ സൗന്ദര്യത്താൽ തിരുനബി(സ്വ) തീർത്ത വശ്യതയാണ് അന്ത്യദിനം വരെയുള്ള വിശ്വാസികളുടെ ആത്മധൈര്യത്തിന്റെ കാതൽ. മനോഹരിതയെ വിരൂപമാക്കാൻ മതത്തിന് അകത്തും പുറത്തും ഒളിഞ്ഞും തെളിഞ്ഞും ശ്രമങ്ങൾ ഉണ്ടായപ്പോഴെല്ലാം ഉലമ കെട്ടിയ ഉരുക്കുകോട്ടകൾ കാവൽ തീർത്തു.

സ്വാഹാബയുടെ കാലത്ത് മതത്തിന്റെ മധുരം നുകർന്ന മലയാളി മണ്ണിനും തലമുറകളുടെ ഉലമ പാരമ്പര്യം തീർത്ത കരുതലിന്റെ കഥ പറയാനുണ്ട്. പണ്ഡിതരുടെ ജീവിതം ഇസ്ലാമായി അനുഭവിച്ച ഓരോ ദേശങ്ങളിലും ഐക്യവും സഹോദര്യവും ആത്മീയതയും നിറഞ്ഞുനിന്നു. അനിവാര്യ ഘട്ടത്തിൽ പണ്ഡിത ഇടപെടലുകൾക്ക് സംഘടിത രൂപം വന്നു. സമസ്തയെന്ന മഹത്തായ സംവിധാനമായി വിശുദ്ധ പ്രകാശത്തെ കേരളം അനുഭവിച്ചു.

അറിവിന്റെ ആത്മാവിനെ ജീവവായുവായി കണ്ട് സന്ദർഭാനുസരണം തിരു ജീവിതത്തിന്റെ കാലാനുസൃത ആവിഷ്കാരങ്ങൾ അവർ പകർന്നു. ഇസ്‌ലാമിന്റെ സമഗ്രമായ ആശയങ്ങളുടെ ഉൾക്കരുത്തിൽ ഉമ്മതിനെ ചിറകിലേറ്റി അവർ കാലങ്ങളിലൂടെ സഞ്ചരിക്കുകയാണ്. സെന്റിനറി ഒരു തുടർച്ചയുടെ അടയാളപ്പെടുത്തലാണ്. സമസ്തയുടെ സമഗ്ര സഞ്ചാരത്തെ ചർച്ച ചെയ്യുകയാണ് സ്റ്റുഡന്റസ് ഇസ്‌ലാമിക് സെൻസോറിയം.

വിജ്ഞാനത്തിന്റെയും പാരമ്പര്യത്തിന്റെയും
ആത്മീയ സംഗമത്തിലേക്ക് സ്വാഗതം.

Join A Meaningful Gathering Of Knowledge, Scholarship And Student Awakening.

Route & Venue

Sensorium 2026 • Route Map

Sulaity Tower & Convention Center, Cheruthuruthi, Thrissur

1. ട്രെയിൻ മാർഗ്ഗം By Train

പ്രധാന സ്റ്റേഷൻ: ഷൊർണ്ണൂർ ജങ്ഷൻ (SRR) — എല്ലാ പ്രധാന ട്രെയിനുകളും ഇവിടെ നിർത്തും.

ഷൊർണ്ണൂർ സ്റ്റേഷനിൽ നിന്നും ചെറുതുരുത്തിയിലേക്ക് 3 - 4 കി.മീ മാത്രം. ലോക്കൽ ബസ്സോ ഓട്ടോയോ എടുത്താൽ 10 മിനിറ്റിനകം എത്താം.

Shoranur Junction → Cheruthuruthi

2. ബസ്സ് മാർഗ്ഗം By Bus

▪️ പാലക്കാട് ഭാഗത്ത് നിന്ന്

ഒറ്റപ്പാലം-കുളപ്പുള്ളി-തൃശൂർ ബസിൽ കയറി ചെറുതുരുത്തി ഇറങ്ങുക.

▪️ തൃശ്ശൂർ ഭാഗത്ത് നിന്ന്

KSRTC / വടക്കേസ്റ്റാൻഡിൽ നിന്ന് ഒറ്റപ്പാലം / പെരിന്തൽമണ്ണ / ഷൊർണ്ണൂർ ബസ് കയറി (via വടക്കാഞ്ചേരി) ചെറുതുരുത്തിയിൽ ഇറങ്ങുക.

▪️ മലപ്പുറം ഭാഗത്ത് നിന്ന്

പെരിന്തൽമണ്ണ-തൃശൂർ ബസിൽ കയറി (via കുളപ്പുള്ളി) ചെറുത്തുരുത്തിയിൽ ഇറങ്ങുക.

Get Directions on Google Maps
Logo

Sensorium 26

VENUE